കോവിഡ് 19: പത്തനംതിട്ടയിൽ ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവ്; ആശങ്ക ഒഴിവായിട്ടില്ല, അടുത്ത രണ്ടാഴ്ച്ച നിർണായകമെന്ന് കളക്ടര്‍

പത്തനംതിട്ട:  പത്തനംതിട്ടയിൽ രോഗലക്ഷണങ്ങൾ കാണിച്ച  ഒരാളുടെ സാമ്പിൾ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇയാള്‍ ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയതായിരുന്നു.  ഇനി ഏഴ് പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ആശങ്ക ഒഴിവായിട്ടില്ലെന്നും അടുത്ത രണ്ടാഴ്ച്ച നിർണായകമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെയും വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നവരുടെയടക്കമുള്ള സാമ്പിൾ പരിശോധനാഫലങ്ങളിലാണ് രോഗമില്ലെന്ന് സ്ഥിരീകരണം ലഭിച്ചത്. ഇത് ആശ്വാസകരമാണെങ്കിലും കനത്ത ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. 1254 ആളുകളാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്- ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഡോക്ടറുൾപ്പെടെ രണ്ട് പേരെ കൂടി ഇന്ന് പുതുതായി ആശുപത്രി ഐസോലേഷനിലേക്ക് മാറ്റി. 23 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 8OO ഓളം ആളുകളുടെ പട്ടികയും ജില്ലാഭരണകൂടം തയാറാക്കികിട്ടുണ്ട്. ഇവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ഡി എം ഒയും പറഞ്ഞു. അതിനിടെ കർണാടകയിലെ കൽബുർഗിയിൽ നിന്നുളള വിദ്യാർഥികൾ ഇന്ന് ജില്ലയിലെത്തും. അടൂരിലെ ജനറൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ഇവരെ വീടുകളിൽ നിരിക്ഷണത്തിലാക്കും.

Comments (0)
Add Comment