ന്യൂഡല്‍ഹി : 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്നുമുതല്‍ വാക്സിന് നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്വാക്കായി. വാക്സിന് സ്റ്റോക്കില്ലാത്തതിനാല്‍ ഈ മാസം പോലും കുത്തിവയ്പ് തുടങ്ങാനാവില്ലെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളടക്കമുള്ളവയാണ് വാക്സിന് ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വാക്സിന് ലഭിക്കാത്തതിനാല്‍ കേരളത്തിലും ശനിയാഴ്ച ആരംഭിക്കാനിരുന്ന പതിനെട്ടിനുമേല്‍ പ്രായമായവര്‍ക്കുള്ള കൊവിഡ് പ്രതിരോധ മരുന്നുവിതരണം വൈകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്പനികളില്‍നിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും വാക്സിന് എന്ന് എത്തിക്കാനാകുമെന്ന് കമ്പനികള്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വാക്സിനേഷന് വൈകുന്നത്.