കൊവിഡ് ബാധിച്ച് മരണം : സഹപ്രവർത്തകന്‍റെ പിതാവിന്‍റെ മൃതദേഹം സംസ്കരിച്ച് കെ.എസ്.യു പ്രവർത്തകർ ; നന്മ

കോഴിക്കോട് : കൊവിഡ് ബാധിതന്‍റെ  മൃതദേഹം സംസ്കരിക്കാന്‍ നേതൃത്വം നല്‍കി കെ.എസ്.യു പ്രവർത്തകർ. ബാലുശ്ശേരി കോട്ടൂർ സ്വദേശിയുടെ മൃതദേഹമാണ് പ്രവർത്തകർ സംസ്കരിച്ചത്. സഹപ്രവർത്തകന്‍റെ പിതാവിന്‍റെ സംസ്കാരച്ചടങ്ങിന് കെ.എസ്.യു നേതാക്കളായ അർജുൻ പൂനത്ത്,വിഷ്ണു മോഹൻ, യൂത്ത് കോൺഗ്രസ്‌ യൂത്ത് കെയർ വോളൻ്റിയർമാരായ ഹനീഫ വാകയാട്, സുബിൻരാജ് എന്നിവർ നേതൃത്വം നൽകി.

കൊവിഡിലും ലോക്ഡൗണിലും വലയുന്ന നിരവധിപേര്‍ക്കാണ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായമേകിയത്. കോട്ടയത്ത് കുടുംബാംഗങ്ങള്‍ക്കടക്കം കൊവിഡ് ബാധിച്ച കർഷകന്‍റെ നെല്ല് കൊയ്തുനല്‍കി കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയായി. മുളക്കുളം ഒന്നാംവാര്‍ഡിലെ ഞാറേകുന്നേല്‍ രാജനാണ് പ്രവര്‍ത്തകരുടെ സഹായം ആശ്വാസമായത്. രോഗബാധിതരായതിനുപിന്നാലെ വേനൽ മഴ കൂടി എത്തിയതോട നെല്ല് നശിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രവർത്തകർ സഹായത്തിനെത്തിയത്.

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുബിൻ മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു കൊയ്ത്ത്. മാനദണ്ഡങ്ങള്‍ പാലിച്ച് 5പേരുടെ സംഘമായിട്ടായിരുന്നു പാടത്തിറങ്ങിയത്. വെള്ളത്തിലായ കറ്റകള്‍ ഉണക്കി മെതിച്ച് നെല്ലായി കര്‍ഷകന് നല്‍കാനാണ് ഇവരുടെ തീരുമാനം. കൊവിഡ് ബാധിതർക്ക് ഭക്ഷണം ഉൾപ്പെടെ എത്തിച്ചുനൽകുന്നതിലും കെഎസ്‌യു പ്രവർത്തകർ സജീവമാണ്.

 

Comments (0)
Add Comment