ദോഹ : ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 429 ആയി വര്‍ധിച്ചതോടെ, വ്യവസായ മേഖലയിലേക്കുള്ള പ്രധാന റോഡുകള്‍ അധികൃതര്‍ അടച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് രണ്ടാഴ്ചത്തേയ്ക്ക് ഈ മേഖല അടയ്ക്കാന്‍ അറിയിപ്പ് നല്‍കിയത്. മലയാളികള്‍ ഉള്‍പ്പടെയുളള നിരവധി വിദേശ തൊഴിലാളികളുടെ കേന്ദ്രമാണിത്.
ഇതോടെ, ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് ഒന്ന്, തെക്ക് ഭാഗത്തെ സ്ട്രീറ്റ് നമ്പര്‍ 32, പഴയ വ്യവസായ മേഖല, വാട്ടര്‍ ടാങ്ക് റോഡുകള്‍ എന്നിവ പൂര്‍ണ്ണമായി അടച്ചു. മാര്‍ച്ച് 17 മുതല്‍ രണ്ടാഴ്ചത്തേയ്ക്കാണ് ഈ നിയന്ത്രണം. കോവിഡ് പടരാതിരിക്കാനുള്ള ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനമെന്നും അറിയുന്നു.