BREAKING NEWS: കോവിഡ് 19: ഗൾഫിൽ ആദ്യ മരണം

കോവിഡ് 19നെ തുടർന്ന് ഗൾഫിൽ ആദ്യ മരണം. ബഹറിനിലാണ്‌ മരണം സ്ഥിരീകരിച്ചത്. 65 വയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കൊറോണ ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇവര്‍ മാറി. നിലവില്‍ ബഹറിനില്‍ 12,131 ആളുകളെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 11,988 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ഇന്നത്തെ കണക്കനുസരിച്ച് 143 പേര്‍ ചികിത്സയിലുണ്ട്.  77 പേര്‍ ചികിത്സ കഴിഞ്ഞ് ഹോസ്പിറ്റല്‍ വിട്ടിരുന്നു. പുതിയ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ വൈറസ് രോഗ ബാധയുടെ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ബഹറിനില്‍ ഏര്‍പ്പെടുത്തി.

Comments (0)
Add Comment