വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Saturday, February 28, 2026

 

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ചതിന് കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ എസ് യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുക. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി പൊലീസിനോട് കേസിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. കെ എസ് യു ജില്ല പ്രസിഡന്റ് എം സി അതുല്‍, നേതാക്കളായ സി എച്ച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ ബാലന്‍ എന്നിവരാണ് എന്നിവരാണ് റിമാന്‍ഡിലുള്ളത്.