നെഹ്റുവിന്‍റെ ഓര്‍മ്മയില്‍ രാജ്യം; ശാന്തിവനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി

Jaihind Webdesk
Monday, November 14, 2022

ഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്മൃതികുടീരമായ ശാന്തിവനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ , സോണിയ ഗാന്ധി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശാന്തിവനില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.