അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ അനുസരിച്ച് 17 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 14 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 40 സീറ്റുകളിലേക്കാണ് ഗോവയില്‍ മത്സരം നടക്കുന്നത്.
ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പൂരില്‍ 60 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
തത്സമയ വിവരങ്ങളും വിശകലനങ്ങളും കാണാം: