കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥി സംഗമം: കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Friday, November 28, 2025

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം നാളെ (ശനി 29) രാവിലെ 10.30ന് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ കോര്‍പറേഷന്‍ പ്രകടന പത്രികയും പ്രകാശനം ചെയ്യും.

സ്ഥാനാര്‍ത്ഥികളും യുഡിഎഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. വൈകുന്നേരം 3.30ന് നെടുമങ്ങാടും 5.00ന് കാരേറ്റിലും തെരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ കെസി വേണുഗോപാല്‍ പ്രസംഗിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.