കോറോണ വൈറസ് : അടിയന്തര നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം :   കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചർച്ച നടത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി, രമേശ് ചെന്നിത്തലയെ അറിയിച്ചു. ഫോണില്‍ വിളിച്ചാണ് പ്രതിപക്ഷനേതാവ് സ്ഥിതിഗതികള്‍ ചർച്ച ചെയ്തത്.

കേരളത്തില്‍  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായ വാര്‍ത്തകള്‍  പുറത്തു  വരുന്നത് ആശങ്ക പരത്തുന്നതായി രമേശ് ചെന്നിത്തല  ആരോഗ്യമന്ത്രിയോട് ഫോണില്‍ സൂചിപ്പിച്ചു. കൊറോണ വൈറസ് നേരിടുന്നതിന്  സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി  രമേശ് ചെന്നിത്തലയ്ക്ക്  ഉറപ്പ് നല്‍കി.

വുഹാനിൽ നിന്ന് തിരികെ വന്ന നാല് വിദ്യാർത്ഥികളിൽ ഒരു കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥി തൃശൂർ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിലാണുള്ളത്. രോഗലക്ഷണങ്ങള്‍ കാണിച്ച ചൈനയിൽ നിന്ന് തിരികെ വന്ന 20 പേരുടെ രക്ത സാമ്പിളുകളാണ് പുനെ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇതിൽ 14 പേരുടെ രക്ത സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു. ആറ് പേരുടെ ഫലമാണ് വരാനുണ്ടായിരുന്നത്. ഇതിലൊന്നാണ് പോസിറ്റീവ് ആയത്.

Ramesh Chennithala
Comments (0)
Add Comment