ഹോട്ട്‌സ്‌പോട്ടുകളെ മാത്രം ഐസൊലേറ്റ് ചെയ്യുകയും മറ്റ് മേഖലകളെ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും വേണം: രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, April 14, 2020

ലോക്ഡൗണ്‍ രാജ്യത്തെ ദശലക്ഷകണക്കിന് കര്‍ഷകര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ദൈനംദിന കൂലിപ്പണിക്കാര്‍ക്കും വ്യാപാരികള്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലുമപ്പുറം കഷ്ടപ്പാടും ദുരിതവുമാണ് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും ഒരേ അളവുകോല്‍ വെച്ച് അളന്നതാണ് ഇതിന് കാരണം. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അവിടെ മാത്രം ഐസൊലേറ്റ് ചെയ്യുകയും മറ്റു മേഖലകളെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരണമന്നും അദ്ദേഹം ടിറ്ററില്‍ കുറിച്ചു.

‘ഒരേ അളവ് കോല്‍ വെച്ച് അളന്നതുകാരണം ലോക്ഡൗണ്‍ ദശലക്ഷകണക്കിന് കര്‍ഷകര്‍ക്കും ദൈനംദിന കൂലിപ്പണിക്കാര്‍ക്കും വ്യാപാരികള്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലുമപ്പുറം കഷ്ടപ്പാടും ദുരിതവും ഉണ്ടാക്കിയിട്ടുണ്ട്. ഒരു സ്മാര്‍ട്ട് അപ്‌ഗ്രേഡാണ് ആവശ്യം. വലിയ തോതിലുള്ള പരിശോധന നടത്തി വൈറസ് ഹോട്ട് സ്‌പോട്ടുകളെ മാത്രം ഐസൊലേറ്റ് ചെയ്യുകയും മറ്റ് മേഖലകളെ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരികയും വേണം’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.