ഡീലര്‍മാര്‍ക്ക് നല്കുന്ന കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. നവംബര്‍ ആദ്യം സബ്സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വര്‍ധിച്ചത്. സബ്സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വര്‍ധിച്ചു.