എന്തും വികൃതമാക്കി ശീലിച്ചവര്‍ ദേശീയചിഹ്നത്തെയും വികൃതമാക്കി; CPM വര്‍ഗബഹുജന മാസികയില്‍ അശോകസ്തംഭത്തെ വികൃതമായി ചിത്രീകരിച്ചു

Saturday, January 26, 2019

കര്‍ഷകത്തൊഴിലാളി മാസികയില്‍ പ്രസിദ്ധീകരിച്ച ചിത്രം

സി.പി.എമ്മിന്‍റെ കര്‍ഷകത്തൊഴിലാളി സംഘടനയുടെ മുഖമാസികയാണ് കര്‍ഷകത്തൊഴിലാളി മാസിക. മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് അവലംബമായി നല്‍കിയ ചിത്രത്തിലാണ് അശോകസ്തംഭം വികൃതമായി ചിത്രീകരിച്ചിട്ടുള്ളത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം ഗോവിന്ദന്‍ ചീഫ് എഡിറ്ററായ മാഗസിനിലാണ് ഈ വികൃതവത്ക്കരണം.

തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എഴുതിയ ലേഖനത്തിനൊപ്പമാണ് അശോകസ്തംഭം വികൃതമാക്കി ചിത്രീകരിച്ചത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ തലയ്ക്ക് പകരം പശുവിന്‍റെ തല ചേര്‍ത്തും താഴെയുള്ള ഭാഗം നിക്കര്‍ ധരിപ്പിച്ചുമാണ് വികൃതമാക്കി ചിത്രീകരിച്ചത്.

ജാതിവിരുദ്ധ പ്രസ്ഥാനമാണ് ഇന്നത്തെ ആവശ്യമെന്ന ആനാവൂരിന്‍റെ ലേഖനത്തിന്‍റെ തലക്കെട്ടിന് താഴെയാണ് വികൃതമായി ചിത്രീകരിച്ച അശോകസ്തംഭം കൊടുത്തിരിക്കുന്നത്.