പോസ്റ്റല്‍ ബാലറ്റിലെ കള്ളക്കളി വെളിപ്പെടുത്തിയ ജി.സുധാകരനെതിരെ കേസെടുക്കും. നടന്നത് ഗുരുതര നിയമലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. അടിയന്തര നടപടിക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക്് നിര്‍ദേശം നല്കി. വിശദമായ അന്വേഷണം നടത്തണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം.
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗമായിരുന്നു മുന്‍മന്ത്രി ജി സുധാകരന് നടത്തിയത്. CPM സ്ഥാനാര്‍ത്ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് ജി സുധാകരന് പരാമര്‍ശം നടത്തി. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച് കെ വി ദേവദാസിനായാണ് കൃത്രിമം നടത്തിയതെന്നും ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന് പറഞ്ഞു. കേരള എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ജി സുധാകരന്റെ വിവാദ പ്രസംഗം.