വിവാദ പരാമർശം : പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി

Jaihind Webdesk
Sunday, September 12, 2021

 

കോട്ടയം : നാർകോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ്  മാർ ജോസഫ് കളത്തിങ്ങലിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം ചെയർമാന്‍ ജോസ് കെ മാണി. ബിഷപ്പ് ഉയർത്തിയത് സമൂഹ തിന്മയ്ക്കെതിരായ ജാഗ്രതയാണെന്ന് ജോസ് കെ മാണി പറഞ്ഞു. ബിഷപ്പിന്‍റെ വാക്കുകൾ ചിലർ വളച്ചൊടിക്കുന്നുവെന്നും മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു.