വിവാദ ബിബിസി ഡോക്യുമെന്‍ററി; കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ന്  ശംഖുമുഖത്ത് പ്രദർശിപ്പിക്കും

Jaihind Webdesk
Thursday, January 26, 2023

തിരുവനന്തപുരം: ഇന്ത്യ ദി മോഡി ക്വസ്റ്റിൻ ” എന്ന ബിബിസിയുടെ ഡോക്യുമെന്‍ററി കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ന്  തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് പ്രദർശിപ്പിക്കും. വൈകുന്നേരം – 5 മണിക്കാണ് പ്രദർശനം. പൊതു ജനങ്ങൾക്ക് കാണാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് നേരത്തെ കെപിസിസി ആസ്ഥാനത്ത് നിശ്ചയിച്ചിരുന്ന
പ്രദർശനം ശംഖുമുഖത്തേക്ക് മാറ്റിയത്.
ബിബിസി ഡോക്യൂമെന്‍ററി രാജ്യവിരുദ്ധമല്ലന്നും കോണ്‍ഗ്രസ് ഇത് പ്രദര്‍ശിപ്പിക്കുമെന്നും കെപിസിസി  അധ്യക്ഷൻ കെ.സുധാകരന്‍ എംപി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് വിവിധ കേന്ദ്രങ്ങളിൽ ഇതിനകം ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചിരുന്നു.