വിഴിഞ്ഞത്ത് സമവായ നീക്കം: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; സമാധാന ദൗത്യസംഘം വിഴിഞ്ഞത്ത്

Jaihind Webdesk
Monday, December 5, 2022

 

തിരുവനന്തപുരം: തുറമുഖസമരം നടക്കുന്ന വിഴിഞ്ഞത്ത് സമവായ നീക്കം വേഗത്തിലാക്കി സർക്കാർ. സമരസമിതിയുമായുള്ള ചർച്ചയ്ക്ക് സാധ്യത തെളിഞ്ഞു. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വൈകിട്ട് 5 മണിക്ക് ചേരും. തുടർന്ന് മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായും ചർച്ച നടത്തും. ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രി സമരസമിതിയുമായി സംസാരിക്കും.

അതിനിടെ ലത്തീന്‍ അതിരൂപത മുന്‍ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്‍റെ നേതൃത്വത്തിലുള്ള സമാധാന ദൗത്യസംഘം മുല്ലൂരിലെ സമരപ്പന്തല്‍ സന്ദർശിച്ചു. പാളയം ഇമാം ഡോ. ഷുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ് തുടങ്ങിയവരാണ് ദൗത്യസംഘത്തിൽ ഉള്ളത്. എന്നാല്‍ പ്രാദേശിക ജനകീയ കൂട്ടായ്മ  എതിർപ്പുമായി രംഗത്തെത്തി. സമാധാന ശ്രമം ഏകപക്ഷീയമാണെന്നും തങ്ങളെ അക്രമിച്ചവരെ പിടികൂടണമെന്നാണ് ഇവരുടെ നിലപാട്.