കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും

Jaihind News Bureau
Tuesday, June 23, 2020

 

ന്യൂഡല്‍ഹി:  കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് വീഡിയോകോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന യോഗത്തിൽ കോണ്‍ഗ്രസ്അധ്യക്ഷ സോണിയാ ഗാന്ധി അധ്യക്ഷത വഹിക്കും. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രതിസന്ധി, ഇന്ധനവില വർധന, രാജ്യത്തെ കൊവിഡ് സാഹചര്യം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവ യോഗത്തില്‍ ചർച്ചയാകും.

അതിർത്തിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാരിന്‍റെ വീഴ്ചകൾ കോണ്‍ഗ്രസ് തുറന്നു കാണിച്ചിരുന്നു. ഇന്ധനവില വർധന, കൊവിഡ് പ്രതിരോധം തുടങ്ങിയവയില്‍ കേന്ദ്രം സമ്പൂര്‍ണ പരാജയമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ സാഹചര്യത്തിൽ ഏറെ നിർണായകമാണ് ഇന്നത്തെ പ്രവർത്തക സമിതി യോഗം.