കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുംബൈയില്‍ കരിങ്കൊടി കാണിച്ചു

Jaihind News Bureau
Sunday, February 7, 2021

കേന്ദ്ര ബജറ്റിനെതിരെയും ഇന്ധന വില വര്‍ധനവിനെതിരേയും പ്രതിഷേധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുംബൈയില്‍ കരിങ്കൊടി കാണിച്ചു. കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തിൽ ദാദറില്‍ ഒരു സംവാദ പരിപാടിക്ക് എത്തിയതായിരുന്നു നിര്‍മലാ സീതാരാമന്‍.

500 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും ധനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കേന്ദ്ര ബജറ്റിനെതിരെയും അവശ്യവസ്തുക്കളുടേയും പെട്രോള്‍, ഡീസല്‍, പാചക വാതകം, റെയില്‍വേ നിരക്കുകള്‍ എന്നിവയുടെ വര്‍ധനവിനെതിരേയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.