കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടും വാഹനവും അടിച്ചുതകർത്തു; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, May 17, 2022

 

കണ്ണൂർ: കുന്നോത്തുപറമ്പിൽ കോൺഗ്രസ് പ്രവർത്തകന്‍റെ വീടും വാഹനവും അക്രമികള്‍ അടിച്ചുതകർത്തു. കുന്നോത്തുപറമ്പിലെ കോൺഗ്രസ് പ്രവർത്തകൻ കൈമുക്കിൽ കുന്നുമ്മൽ ഷാജിയുടെ വാഹനവും വീടുമാണ് വടി വാളുമായെത്തിയ സംഘം അക്രമിച്ചത്.

വീടിന്‍റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. ജനലിന്‍റെചില്ല് തെറിച്ച് ഷാജിയുടെ ഭാര്യയ്ക്കും മകനും മുറിവേറ്റു. കൊളവല്ലൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.