ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം; ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

Jaihind Webdesk
Sunday, June 26, 2022

അഗർത്തല: ത്രിപുരയിലെ അഗർത്തല നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് ബർമന് വിജയം.  3202 വോട്ടുകൾക്കാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 17, 241 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി നേടിയത്.

കോണ്‍ഗ്രസിന്‍റെ അതിശക്തമായ മുന്നേറ്റമാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായത്. 2018ല്‍ കേവലം ഒന്നര ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ് ഇത്തവണ 44 ശതമാനം വോട്ട് നേടിയാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്.

3202 വോട്ടുകൾക്കാണ് തൊട്ടടുത്ത ബിജെപി സ്ഥാനാർത്ഥി അശോക് സിൻഹയെ സുദീപ് റോയ് ബര്‍മന്‍ തോൽപിച്ചത്. കഴിഞ്ഞ തവണ 40 ശതമാനം വോട്ട് നേടി രണ്ടാമതായിരുന്ന സിപിഎം 17 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.