കൊവിഡ് പ്രതിരോധം ; ജനങ്ങള്‍ക്ക് വേണ്ടി ആവശ്യങ്ങള്‍ ഉന്നയിച്ച് ഹർജി നല്‍കാന്‍ സിഎംപി ; ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് ഷിയാസ്

എറണാകുളം : കൊവിഡില്‍ വലയുന്നവർക്ക് ആശ്വാസമേകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭീമ ഹർജി നൽകുന്നതിന്‍റെ  ഭാഗമായി ജനകീയ ഒപ്പുശേഖരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിയുക്ത ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ എറണാകുളം മേനകയില്‍ നടന്നു.

കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക , കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കുക, യുദ്ധകാല അടിസ്ഥാനത്തിൽ ഇരട്ട വാക്സിൻ പൂർത്തിയാക്കുക , തൊഴിലാളികൾക്ക് അയ്യായിരം രൂപ റേഷൻകട വഴി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സിഎംപി ഹർജി സമർപ്പിക്കുന്നത്.

സിഎംപി സംസ്ഥാന കൗൺസിൽ അംഗം എംഎസ് സുരേന്ദ്രൻ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ ബിഎസ് സ്വാതികമാർ , കെകെ ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി രാജേഷ് , ജോ സെക്രട്ടറി അഡ്വ സഞ്ജീവ് കുമാർ , എച്ച്എം എസ് ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടി , പികെ നസീർ , ഉണ്ണി സേവ്യർ, ആലിസ് മുകുന്ദൻ ,  നിധിൻ നില വെട്ടത്ത് , കിഷോർ കുമാർ, വിക്ടർ ബർണാഡ് എന്നിവർ സംസാരിച്ചു.

Comments (0)
Add Comment