അതിഥി തൊഴിലാളികളുടെ ദുരിതം: കോൺഗ്രസിന്‍റെ ഇടപെടൽ ഫലം കണ്ടു; അന്യസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

ലോക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഇടപെടൽ ഫലം കണ്ടു. അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് ഉൾപ്പെടെയുള്ളവ സംസ്ഥാനങ്ങൾ വഹിക്കണമെന്ന ഇടക്കാല ഉത്തരവ് കോൺഗ്രസിന്‍റെ നിരന്തര പ്രയത്‌നത്തിനുള്ള അംഗീകാരമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ലോക്ഡൗണിൽ അകപ്പെട്ടു കഴിഞ്ഞിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ നിരന്തരമായ ഇടപെടലാണ് ഇത്തരമൊരു വിധിക്ക് കാരണമായതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പറഞ്ഞു

നേരത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളുടെ കൈയിൽ നിന്നും പണം സ്വീകരിക്കുകയും അവരെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. അതിഥി തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച ചെലവുകൾ അതത് പിസിസികൾ വഹിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് പഞ്ചാബ്, കർണാടക, മധ്യപ്രദേശ് പിസിസികൾ തങ്ങളുടെ ചെലവിൽ തന്നെ തൊഴിലാളികളെ നാട്ടിലെത്തിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വലിയ തോതിലുള്ള പ്രവർത്തനമാണ് നടത്തിയത്. സുപ്രീംകോടതി ഉത്തരവ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

https://youtu.be/5o6C1ZwjzlI

Supreme Court of IndiaMigrant Labourerscongress
Comments (0)
Add Comment