ശബരിമല; മുഖ്യമന്ത്രി ആര്‍.എസ്.എസിനും ബി.ജെ.പിക്കും കീഴടങ്ങി: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ആർ.എസ് എസിനും ബി.ജെ.പി ക്കും കീഴടങ്ങിയതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രൻ. ശബരിമലയിൽ ഭക്തരോട് കാട്ടുന്ന അവഗണനയ്ക്ക് എതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയത് സംസാരിക്കുകായിരുന്നു മുല്ലപള്ളി രാമചന്ദ്രൻ.

ശബരിമല വിഷയം ദേശീയ അജണ്ടയാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ആസുത്രിതമായ തീരുമാനപ്രകാരമുള്ള ഈ നീക്കം തിരിച്ചറിയണം. രാജ്യത്ത് ഉയർന്നു വരുന്ന പ്രശ്നത്തെ എറ്റവും വലിയ വിപത്തായി കാണണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അയ്യപ്പനെ പണയം വെച്ച് വോട്ട് നേടാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതനെന്ന് കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ മുരളിധരൻ എം.എൽ.എ പറഞ്ഞു.

ഇന്നത്തെ ഹർത്താൽ ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ വി.എസ് ശിവകുമാർ, കെ.എസ് ശബരീനാഥൻ, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി-ഡി.സി.സി ഭാരാവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Sabarimalamullappally ramacha
Comments (0)
Add Comment