ഇന്ത്യൻ അതിർത്തിയിലുള്ള ചൈനീസ് കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിശബ്ദത ആശങ്കകൾക്ക് കാരണമായി : രണ്‍ദീപ് സിങ് സുർജെവാല

Jaihind News Bureau
Tuesday, June 16, 2020

ഇന്ത്യൻ അതിർത്തിയിലുള്ള ചൈനീസ് കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിശബ്ദത ആശങ്കകൾക്ക് കാരണമായി എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജെവാല. രാജ്യത്തിന്‍റെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ല. സംഭവത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നൽകണം എന്ന് രണ്‍ദീപ് സിംങ് സുർജേവാല അവശ്യപ്പെട്ടു.

ഏപ്രിൽ, മെയ് മാസങ്ങളിൽ ലഡാക്കിൽ ചൈനീസ് അതിക്രമങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത് വന്നതാണ്. ആ സംഭവങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ നിശബ്ദത കടുത്ത ആശങ്കക്ക് കാരണമായി എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംങ് സുർജേവാല പറഞ്ഞു. രാജ്യ സുരക്ഷാ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ല. 45 വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും ഒരു സൈനികന്‍റെയും ജീവൻ ഇന്ത്യ-ചൈന അതിർത്തിയിൽ പൊലിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ അത് ഉണ്ടായി. വിഷയത്തിൽ പ്രധാനമന്ത്രി അല്ലെങ്കിൽ പ്രതിരോധ മന്ത്രി എന്നിവർ രാജ്യത്തോട് വിശദീകരണം നൽകണം എന്നും സുർജേവാല ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ സൈനികർക്ക് വീരമൃത്യു എന്നാണ് പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് ഇത് പുറത്ത് വരാൻ ഇന്ന് ഉച്ച വരെ സമയം എടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയണം എന്നും കോണ്‍ഗ്രസ് വക്താവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യതാല്‍പര്യം സംരക്ഷിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കും എന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്. പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ സർക്കാർ ഇപ്പോൾ പുലർത്തുന്ന മൗനം അംഗീകരിക്കാൻ കഴിയില്ല എന്നും സുർജേവാല പറഞ്ഞു .