ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മാപ്പ് പറയണം എന്ന ആവശ്യം തള്ളി കോണ്‍ഗ്രസ് ; ബി.ജെ.പി നിലപാടില്‍ സ്പീക്കറിനും അതൃപ്തി

ലോക്സഭയിൽ സ്ത്രീ സുരക്ഷാ വിഷയത്തില്‍ പ്രതിഷേധിച്ച എം.പിമാരായ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും മാപ്പ് പറയണം എന്ന ബി.ജെ.പി ആവശ്യത്തെ തള്ളി കോണ്‍ഗ്രസ്. വിഷയത്തിലെ ബി.ജെ.പി നിലപാടിൽ സ്‍പീക്കർ ഓം ബിർലക്കും അതൃപ്തി. എം.പിമാർക്കെതിരായ നടപടിയിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് സ്പീക്കർ സഭയെ അറിയിച്ചു.

വിഷയത്തിൽ എം.പിമാർ മാപ്പ് പറയണമെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ എം.പിമാർ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും മാപ്പ് പറയാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജന്‍ ചൗധരി സഭയെ അറിയിച്ചു. ഡീൻ കുര്യാക്കോസിനെയും ടി.എൻ പ്രതാപനെയും സസ്പെന്‍ഡ് ചെയ്യണമെന്ന ബി.ജെ.പി എം.പിമാരുടെ ആവശ്യത്തിൽ സ്‍പീക്കർ ഓം ബിർല അതൃപ്തി പ്രകടിപ്പിച്ചു. സ്‌പീക്കർ റൂളിംഗ് നൽകിയ കാര്യത്തിൽ വീണ്ടും നടപടി അവശ്യപ്പെട്ടതിലാണ് സ്പീക്കർ അതൃപ്തി രേഖപ്പെടുത്തിയത്. തുടർന്ന് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് സ്പീക്കർ സഭയെ അറിയിക്കുകയായിരുന്നു.

smriti iraniT.N PrathapanDean Kuriakose
Comments (0)
Add Comment