രാഹുല്‍ ഗാന്ധിയുടെ ജന്മദിനം: ആഘോഷങ്ങള്‍ ഇല്ല; അഗതികൾക്കും അശരണർക്കും ആശ്വാസമേകി കോണ്‍ഗ്രസ്‌

Jaihind News Bureau
Friday, June 19, 2020

രാഹുൽഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് അശരണര്‍ക്ക് ആശ്വാസമേകി കോണ്‍ഗ്രസ്. കേരളത്തിലെ എല്ലാ ജില്ലകളിലും അഗതികള്‍ക്കും അശരണര്‍ക്കുമായ് ഭക്ഷ്യ കിറ്റ് വിതരണവും കൊവിഡ് പകര്‍ച്ചവ്യാധിക്കെതിരെ  പോരാടുന്ന ആരോഗ്യ, ശുചിത്വ പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ശ്രീചിത്ര പുവർഹോമിൽ അന്നദാനം നടത്തി. വി എസ് ശിവകുമാർ എംഎൽഎ, കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ, വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ്, വൈസ് പ്രസിഡന്‍റ് മൺവിള രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

മലപ്പുറത്ത് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനാഥർക്ക് ഭക്ഷണം നൽകി. ഒന്നര ഏക്കർ സ്ഥലത്ത് എ.പി അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കൃഷിയിറക്കി. വീടില്ലാത്ത കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ തറക്കല്ലിടുകയും ചെയ്തു.  ശുചീകരണ പ്രവർത്തനവുമായി യൂത്ത് കോഗ്രസ് പ്രവർത്തകരും. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവുമായി ജവഹർ ബാലവേദിയും.