ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന ബി ജെ പിസര്‍ക്കാരിന് ശക്തമായ താക്കീതുമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും.ഭരണഘടനയും ജനാധിപത്യവും മതേതരത്വവും എന്ത് വില നല്‍കിയും സംരക്ഷിക്കുമെന്ന ഉറച്ച മുദ്രാവാക്യവുമായി അവേശത്തിര ഇളക്കിയാണ് പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കോണ്‍ഗ്രസ് ഐതിഹാസിക റാലി സംഘടിപ്പിച്ചത്.
മോദി ഭരണത്തില്‍ നിരന്തരം ഭീഷണി നേരിടുന്ന ഭരണഘടനയും ജനാധിപത്യവും മതേതരത്വവും എന്ത് വില നല്‍കിയും സംരക്ഷിക്കുമെന്ന ഉറച്ച മുദ്രാവാക്യവുമായിട്ടാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംവിധാന്‍ ബച്ചാവോ റാലിയില്‍ അണി ചേര്‍ന്നത്.ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന ബി ജെ പി സര്‍ക്കാരിന് എതിരേ ശക്തമായ താക്കീതാണ് റാലിയില്‍ ഉടനീളം ഉയര്‍ന്നത്.
എഐസിസി അഹമ്മദാബാദ് സമ്മേളന തീരുമാനപ്രകാരം 40 ദിവസത്തെ രാജ്യവ്യാപക ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ ആവേശത്തിരയിളക്കിയാണ് പ്രവര്‍ത്തകര്‍ അണി ചേര്‍ന്നത്. സെക്രട്ടറിയേറ്റിന് സമീപത്തെ വൈഎംസിഎ പ്രസ് ക്ലബ് റോഡില്‍ നിന്നും ആരംഭിച്ച റാലിയില്‍ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കാളികളായത്.
എ ഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും,അറിവഴകനും എം എം ഹസ്സനും ,കൊടിക്കുന്നില്‍ സുരേഷും കെ. മുരളീധരനും എം ലിജുവും കെപി സി സി ഭാരവാഹികളും ചേര്‍ന്നു നയിച്ച റാലി സമീപകാലത്ത് തലസ്ഥാനം കണ്ട അത്യുജ്ജല സമരജാഥയായി മാറി.