കര്‍ഷക വിരുദ്ധ ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

Jaihind News Bureau
Saturday, September 26, 2020

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ  കര്‍ഷക വിരുദ്ധ ബില്ലിനെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം  സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 10ന്‌ അരുവിക്കര മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കര ജംഗ്‌ഷനില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.

പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല കവടിയാര്‍ പോസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യും. വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക്‌ കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാർ, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.