78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

Thursday, August 15, 2024

 

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഒപ്പമുണ്ടെന്ന് ഖാർഗെ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പങ്കെടുത്തു.