തലശേരി വടക്കുമ്പാട് കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

Sunday, January 16, 2022

കണ്ണൂർ: തലശേരി വടക്കുമ്പാട് കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. കൂളി ബസാറിനടുത്തുള്ള കോൺഗ്രസ് ഓഫീസായ യുവപ്രതിഭ ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് ആണ് അഗ്നിക്കിരയാക്കിയത്. ഓഫീസിനകത്ത് പെട്രോൾ ഒഴിച്ച് തീവെക്കുകയും പുറം ഭാഗം കരി ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചു.