കേന്ദ്രത്തിന്‍റെ കർഷകദ്രോഹ നടപടിക്കെതിരെ കോണ്‍ഗ്രസ് മാർച്ച്; കൃഷിഭൂമി കുത്തകകള്‍ക്ക് തീറെഴുതുന്ന കരിനിയമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

തിരുവനന്തപുരം : കൃഷിഭൂമി വൻകിട കുത്തകകൾക്ക് തീറെഴുതുന്ന കരി നിയമമാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി സെക്രട്ടറി ആർ.വി രാജേഷ് നയിക്കുന്ന കർഷകരക്ഷാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണ് മനുഷ്യൻ അന്നം എന്നതാണ് കെ.പി.സി.സി സെക്രട്ടറി ആർ.വി രാജേഷ് നയിക്കുന്ന കർഷക രക്ഷാമാർച്ചിന്‍റെ മുദ്രാവാക്യം. പ്രാവച്ചമ്പലത്ത് നിന്ന് ആരംഭിച്ച മാർച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെ കാര്യത്തിൽ മോദിയുടെ ശൈലിയാണ് പിണറായിക്കെന്ന് മുല്ലപ്പള്ളി പറഞ്ഞു. കൃഷിക്കാർക്ക് എന്നും രക്ഷകരായത് കോൺഗ്രസ് പാർട്ടി ആണ്. പാവങ്ങളുടെ പാർട്ടിയല്ല ഇപ്പോൾ സി.പി.എമ്മെന്നും പിണറായി കപട കമ്യൂണിസ്റ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വി.എസ് ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക6 ദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് നടത്തുന്ന കർഷക രക്ഷാ മാർച്ച്‌ ആമച്ചലിൽ സമാപിക്കും.

 

https://www.facebook.com/JaihindNewsChannel/videos/280989419848096

Comments (0)
Add Comment