70ന്‍റെ നിറവില്‍ മമ്മൂട്ടി ; മലയാളത്തിന്‍റെ മഹാനടന് ആശംസകള്‍ നേർന്ന് നേതാക്കള്‍

Jaihind Webdesk
Tuesday, September 7, 2021

 

തിരുവനന്തപുരം : എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേർന്ന് നേതാക്കള്‍. നായക സങ്കല്പത്തിന്‍റെ പൂർണതയ്ക്ക് ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറിച്ചു.

കഠിനാധ്വാനം കൊണ്ടും നിരന്തരമായ പരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടിലേറെയായി മമ്മൂട്ടിയെന്ന മഹാനടന്‍ വെള്ളിത്തിരയിൽ ശോഭിച്ചു നിൽക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഏറ്റെടുക്കുന്ന കാര്യങ്ങളിൽ മമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത ഏത് മേഖലയിലുള്ളവര്‍ക്കും പഠിക്കാവുന്ന മാതൃകയാണ്. ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃക കൂടി മമ്മൂട്ടി കാണിച്ചു തരുന്നുവെന്നും ആശംസകള്‍ നേർന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.  മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് രമേശ് ചെന്നിത്തലയും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.