മുതിർന്ന കോൺഗ്രസ്‌ നേതാവ് കടമേരി ബാലകൃഷ്ണൻ അന്തരിച്ചു

Jaihind News Bureau
Friday, November 20, 2020

 

കോഴിക്കോട് : മുതിർന്ന കോൺഗ്രസ്‌ നേതാവ് കടമേരി ബാലകൃഷ്ണൻ അന്തരിച്ചു. 85 വയസായിരുന്നു. കവിയും പ്രഭാഷകനും കെപിസിസി മുന്‍ നിര്‍വാഹകസമിതി അംഗവുമായിരുന്നു. കോഴിക്കോട് നാദാപുരം കടമേരി സ്വദേശിയാണ്. ജില്ലാ പഞ്ചായത്തംഗമായും ആയഞ്ചേരി ഗ്രാമ പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവള്ളൂര്‍ ശാന്തിനികേതന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. യുഡിഎഫ് കുറ്റിയാടി മണ്ഡലം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.