മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്, ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ഇനിയും ഫല പ്രഖ്യാപനം നടത്താനുള്ളത് 17 മണ്ഡലങ്ങളില്‍. നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസിന് 114 ല് സീറ്റില്‍ മേല്‍ക്കൈയുണ്ട്. ബി.ജെ.പിക്ക് 109ഉം കോണ്‍ഗ്രസാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. ബിഎസ്പി രണ്ടിടത്തും എസ്.പി ഒരിടത്തും മുന്നില്‍ നില്‍ക്കുന്നു. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

ഇതോടെ മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചു. ഇക്കാര്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് എം.പി അവകാശപ്പെട്ടു. ഇന്ന് നിയമസഭാകക്ഷി യോഗംചേരും. ദിഗ്്വിജയ് സിങ് ഭോപ്പാലില്‍ തുടരും. എ.കെ. ആന്റണിയെ നിരീക്ഷകനായി രാഹുല്‍ ഗാന്ധി നിയോഗിച്ചിട്ടുണ്ട്. കൂടിക്കാഴ്ചക്ക് അനുമതി ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

Comments (0)
Add Comment