ജോസഫിന്‍റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചുവെന്ന് സതീശൻ പാച്ചേനി

Jaihind News Bureau
Tuesday, September 17, 2019

കണ്ണൂർ ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്‍റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചതായി ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. സാമ്പത്തിക ബാധ്യത ഉൾപ്പടെ പരിഹരിക്കാൻ ധാരണയായിട്ടുണ്ട്. ജോസഫിന്‍റെ മകന്‍റെ ചികിത്സയ്ക്ക് വേണ്ടി ഡിസിസിയും, കെപിസിസി യും ചേർന്ന് പത്ത് ലക്ഷം രൂപ നൽകുമെന്നും ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.