അന്തരിച്ച പ്രവാസി ഇടവ സൈഫിനെ അനുസ്മരിച്ച് യുഎഇയിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനകള്‍

Jaihind News Bureau
Thursday, December 31, 2020

ദുബായ് : ഇന്‍കാസ് യു എ ഇ യുടെ മുന്‍ വര്‍ക്കിങ്ങ് പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഇടവ സൈഫിന്‍റെ നിര്യാണത്തില്‍ ഇന്‍കാസ് യുഎഇ അനുശോചിച്ചു. കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വീഡിയോ വഴി നടന്ന മീറ്റിംഗില്‍, യോഗത്തില്‍, ഇടവ സെയ്ഫിന്‍റെ 43 വര്‍ഷത്തോളം നീണ്ട പ്രവാസ കാലത്തെ സാമൂഹ്യ-രാഷ്ട്രീയ അനുഭവങ്ങള്‍ യോഗം അനുസ്മരിച്ചു.

അഡ്വ. വൈ. എ. റഹീം, അഡ്വ. ടി കെ ഹാഷിക്ക്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ്, സതീഷ് കുമാര്‍, അബ്ദുള്‍ മനാഫ്, ചന്ദ്രപ്രകാശ് ഇടമന, റാഫി പട്ടേല്‍, മുഹമ്മദ് ജാബിര്‍, ബിജു അബ്രഹാം, കെ.സി. അബൂബക്കര്‍, നാസ്സര്‍ അല്‍ദാന, നസ്സീര്‍ മുറ്റിച്ചൂര്‍, അനൂപ് നമ്പ്യാര്‍, അശോക് കുമാര്‍,  സി. പി. ജലീല്‍, റഫീഖ് മാനംകണ്ടത്ത്, സുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാട്ടിലും ഇടവാ സൈഫ് അനുസ്മരണം നടത്തി

യു എ ഇ ഇന്‍കാസ് മുന്‍ വര്‍ക്കിങ് പ്രസിഡന്‍റും, അബുദാബി മലയാളി സമാജം പ്രസിഡന്റുമായിരുന്ന  ഇടവ സൈഫിന്‍റെ നിര്യാണത്തില്‍, അനുശോചന യോഗം നടന്നു. തൃശൂര്‍ ചാവക്കാട് മഹാത്മാ കള്‍ചറല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, നിരവധി നേതാക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. യുഎഇ കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ്  സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു.

അല്‍ ഐന്‍ ഇന്‍കാസ് സംസ്ഥാന പ്രസിഡന്‍റ് ഫൈസല്‍ തഹാനി,  അജ്മാന്‍ ഇന്‍കാസ് സംസ്ഥാന പ്രസിഡന്‍റ് നസീര്‍ മുറ്റിച്ചൂര്‍, ഗ്ലോബല്‍ സെക്രട്ടറി ടി എ നാസര്‍,  റാസല്‍ ഖൈമ ആക്ടിങ് പ്രസിഡന്‍റ് നാസര്‍ അല്‍ദാന, ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ വി ഷാനവാസ്, മഹാത്മ പ്രസിഡന്‍റ് ബക്കര്‍ സി പുന്ന, നളിനാക്ഷന്‍ ഇരട്ടപ്പുഴ, സാദിഖ് അലി, രതീഷ് ഇരട്ടപ്പുഴ, ജമാല്‍ മനയത്ത്, വി സിദ്ധിഖ്, അബ്ദുട്ടി കൈതമുക്ക്, പി വി ഉമ്മെര്‍, അല്‍ഐന്‍ ഇന്‍കാസ് ആക്ടിങ് സെക്രട്ടറി ഹംസ വട്ടേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.