ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് 3 ലക്ഷം രൂപയുടെ മരുന്നുകൾ നൽകി കോൺഗ്രസ് നേതൃത്വം

Jaihind News Bureau
Sunday, April 12, 2020

ഇടുക്കി : ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് 3 ലക്ഷം രൂപയുടെ മരുന്നുകൾ നൽകി കോൺഗ്രസ് നേതൃത്വം. ആശുപത്രി അങ്കണത്തിൽ   നടന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ  സെക്രട്ടറി റോയ്.കെ.പൗലോസ് ആശുപത്രി സൂപ്രണ്ട്  ഡോ.സുജ റെജിക്ക് മരുന്നുകൾ കൈമാറി. ജീവിത ശൈലി രോഗങ്ങളുമായി  ബന്ധപ്പെട്ട് നിത്യവും ആവശ്യമുള്ള 14 തരം  മരുന്നുകളാണ് കൈമാറിയത്.

ലോക് ഡൗണിനെ തുടർന്ന്‌ രോഗികൾക്കെല്ലാം ഒരു മാസത്തേക്ക് വേണ്ട മരുന്നുകൾ ഒരുമിച്ച് നൽകിയത് മൂലം ഇത്തരം മരുന്നുകളുടെ സ്റ്റോക്ക്  ഏറെക്കുറെ തീർന്നിരുന്നു. തുടര്‍ന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി  റോയ്.കെ.പൗലോസ് ബാംഗ്ലൂർ ആസ്ഥാനമായി  പ്രവർത്തിക്കുന്ന ബയോട്ടിക്‌സ് ലാബ് ലൈഫ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമ്മസ്യൂട്ടിക്കൽ കമ്പനിയുടെ  സഹകരണത്തോടെ മരുന്നുകൾ ലഭ്യമാക്കി ആശുപത്രി അധികൃതർക്ക് നൽകുകയായിരുന്നു.

ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജിയോ മാത്യു ,ടി.ജെ പീറ്റർ , ബ്ലോക്ക് പ്രസിഡന്റുമാരായ ജാഫർഖാൻ മുഹമ്മദ് , എ.എം ദേവസ്യ, വാർഡ് കൗൺസിലർ പി.എ ഷാഹുൽ ഹമീദ്, സി.എസ് മഹേഷ്, ബിലാൽ സമദ്, ജെയ്സൺ തോമസ്  എന്നിവർ  പങ്കെടുത്തു.

 

 

.