മലപ്പുറം ഉള്‍പ്പെടെയുള്ള മുസീം ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ അലിഗർ മുസീം യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം : അതിർ രഞ്ജൻ ചൗധരി

Jaihind Webdesk
Saturday, July 13, 2019

Adhir Ranjan Chowdhuri

അലിഗർ മുസീം യൂണിവേഴ്‌സിറ്റി മലപ്പുറം, കിഷൻ ഗഞ്ച്, മുർഷിദാബാദ് പോലുള്ള മുസീം ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന് കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അതിർ രഞ്ജൻ ചൗധരി ലോക്‌സഭയിൽ പറഞ്ഞു. മുർഷിദാബാദിൽ അലിഗർ മുസിം യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നൽകിയിരിക്കുന്ന സ്ഥലത്ത് യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1875 ൽ സയ്യദ് അഹമ്മദ് ഖാൻ സ്ഥാപിച്ച മുഹമ്മദിൻ ആംഗ്ലോ ഓറിയന്‍റൽ കോളേജ് ആണ് 1920ല്‍ അലിഗർ മുസീം യൂണിവേഴ്‌സിറ്റി ആയത്.