കോൺഗ്രസ് തിരുനെല്ലി പഞ്ചായത്തിൽ സിയുസി ഏകദിന ശിൽപശാല നടത്തി

Jaihind Webdesk
Tuesday, November 23, 2021

മാനന്തവാടി : കോൺഗ്രസിനെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാനത്ത് താഴെ തട്ടിൽ നടപ്പിലാക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ തിരുനെല്ലി പഞ്ചായത്തിൽ രൂപീകൃതമായി. പഞ്ചായത്തിലെ സിയുസി യൂണിറ്റ് അംഗങ്ങൾക്കുള്ള ഏകദിന ശിൽപശാല തൃശ്ശിലേരി എംഎ ഹാളിൽ വെച്ച് ചേർന്നു.

എഐസിസി മെമ്പറും, മുൻ മന്ത്രിയുമായ പികെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, അഡ്വ എൻകെ വർഗ്ഗീസ്, അഡ്വ എം വേണുഗോപാൽ, വിവി നാരാണവാര്യർ, എഎം നിശാന്ത്, വിവി രാമകൃഷ്ണൻ, കെജി രാമകൃഷ്ണൻ, സതീശൻ പുളിമൂട്, ഷിനോജ് കെവി, ജോസ് കൂമ്പുക്കൽ, അഡ്വ കെ സെബീന, കെവി ബാല നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.