യുവാക്കള്‍, പുതുമുഖങ്ങള്‍, വനിതകള്‍ ; കരുത്തരെ അണിനിരത്തി കോണ്‍ഗ്രസ് ; നേമത്ത് കെ.മുരളീധരന്‍

Jaihind News Bureau
Sunday, March 14, 2021

 

ന്യൂഡല്‍ഹി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. കല്‍പ്പറ്റ,നിലമ്പൂര്‍,വട്ടിയൂര്‍ക്കാവ്,കുണ്ടറ,തവനൂര്‍, പട്ടാമ്പി തുടങ്ങി 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുവാക്കളും പുതുമുഖങ്ങളും വനിതകളും ഉള്‍പ്പെടുന്നതാണ് പട്ടിക.

86 പേരടങ്ങുന്ന പട്ടികയിൽ 25 വയസ്  മുതൽ 50 വയസുവരെയുള്ള 46 പേർ ഉള്‍പ്പെടുന്നു. 51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും 70 തിനു മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു. 55 ശതമാനം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പട്ടികയാണ് കോൺഗ്രസിന്‍റേതെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍

ഉദുമ : പെരിയ ബാലകൃഷ്ണൻ

കാഞ്ഞങ്ങാട് : പി വി സുരേഷ്

പയ്യന്നൂർ: എം പ്രതീപ് കുമാർ

തളിപ്പറമ്പ്: അബ്‍ദുൾ റഷീദ് വി.പി

ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്

കണ്ണൂർ: സതീശൻ പാച്ചേനി

കല്യാശേരി : ബ്രിജേഷ് കുമാർ

തലശ്ശേരി: എം പി അരവിന്ദാക്ഷൻ

പേരാവൂർ : സണ്ണി ജോസഫ്

മാനന്തവാടി : പി കെ ജയലക്ഷ്മി

സുൽത്താൻ ബത്തേരി : ഐ സി ബാലകൃഷ്ണൻ

നാദാപുരം : അഡ്വ കെ പ്രവീൺ കുമാർ

കൊയിലാണ്ടി : എം സുബ്രഹ്മണ്യൻ

ബാലുശ്ശേരി : ധർമജൻ ബി കെ

കോഴിക്കോട് നോർത്ത് : കെ എം അഭിജിത്ത്

ബേപ്പൂർ : അഡ്വ പി എം നിയാസ്

വണ്ടൂർ : എ പി അനിൽ കുമാർ

പൊന്നാനി : എ എം രോഹിത്

തൃത്താല :  വി ടി ബൽറാം

ഷൊർണ്ണൂർ : റ്റി എച്ച് ഫിറോസ് ബാബു

ഒറ്റപ്പാലം :  ഡോ. പി. സരിൻ

പാലക്കാട് : ഷാഫി പറമ്പിൽ

മലമ്പുഴ: എസ്‌. കെ അനന്ത കൃഷ്ണൻ

തരൂർ:  കെ എ ഷീബ

ചിറ്റൂർ : സുമേഷ് അച്യുതന്‍

ആലത്തൂർ : പാളയം പ്രദീപ്

ചേലക്കര : സി സി ശ്രീകുമാർ

കുന്നംകുളം: കെ ജയശങ്കർ

മണലൂർ : വിജയ ഹരി

വടക്കാഞ്ചേരി :  അനിൽ അക്കര

ഒല്ലൂർ : ജോസ് വെള്ളൂർ

തൃശൂർ: പത്മജ വേണുഗോപാൽ

നാട്ടിക: സുനിൽ ലാലൂർ

കൈപ്പമംഗലം: ശോഭ സുബിൻ

പുതുക്കാട് : അനിൽ അന്തിക്കാട്

ചാലക്കുടി : ടി ജെ സനീഷ് കുമാർ

കൊടുങ്ങല്ലൂർ :  സുനിൽ ജാക്‌സൺ

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി

അങ്കമാലി: റോജി എം ജോണ്‍

ആലുവ : അൻവർ സാദത്ത്

പറവൂർ: വി ഡി സതീശൻ

വൈപ്പിൻ: ദീപക് ജോയ്

കൊച്ചി: ടോണി ചമ്മിണി

തൃപ്പൂണിത്തുറ: കെ ബാബു

എറണാകുളം : ടി.ജെ വിനോദ്

തൃക്കാക്കര : പി.ടി തോമസ്

മൂവാറ്റുപുഴ : മാത്യു കുഴല്‍നാടന്‍

ദേവികുളം : ഡി കുമാർ

പീരുമേട് : സിറിയക് തോമസ്

ഉടുമ്പൻചോല : ഇ എം അഗസ്തി

വൈക്കം : ഡോ പി ആർ സോന

പുതുപ്പള്ളി: ഉമ്മൻ ചാണ്ടി

പൂഞ്ഞാർ : ടോമി കല്ലാനി

കാഞ്ഞപ്പള്ളി: ജോസഫ് വാഴയ്ക്കന്‍

ആലപ്പുഴ: കെ എസ് മനോജ്

അമ്പലപ്പുഴ: അഡ്വ എം ലിജു

മാവേലിക്കര: കെ കെ ഷാജു

കായംകുളം : അരിത ബാബു

ചെങ്ങന്നൂർ : എം മുരളി

അരൂർ : ഷാനിമോള്‍ ഉസ്മാന്‍

ചേർത്തല : എസ്.ശരത്

റാന്നി: റിങ്കു ചെറിയാൻ

ആറന്മുള : കെ ശിവദാസൻ നായർ

കോന്നി:  റോബിൻ പീറ്റർ

അടൂർ : എം ജി കണ്ണൻ

കൊല്ലം: ബിന്ദു കൃഷ്ണ

പത്തനാപുരം : ജ്യോതികുമാർ ചാമക്കാല

കരുനാഗപ്പള്ളി : സി.ആർ മഹേഷ്

കൊട്ടാരക്കര : ആർ.രശ്മി

ചടയമംഗലം : എം.എം നസീർ

ചാത്തന്നൂർ : പീതാംബരകുറുപ്പ്

വാമനപുരം :ആനാട് ജയൻ

ചിറയിന്‍കീഴ് : ബി.എസ് അനൂപ്

കഴക്കൂട്ടം: ഡോ എസ് എസ് ലാൽ

വർക്കല : ബി.ആർ.എം ഷഫീർ

തിരുവനന്തപുരം സെൻട്രൽ : വി.എസ് ശിവകുമാർ

നേമം: കെ മുരളീധരൻ

അരുവിക്കര : കെ.എസ് ശബരീനാഥന്‍

പാറശാല: അന്‍സജിത റസൽ

കാട്ടാക്കട: മലയിൻകീഴ് വേണുഗോപാൽ

കോവളം : എം.വിന്‍സെന്‍റ്

നെയ്യാറ്റിൻകര : ആർ ശെൽവരാജ്