നിയമസഭാ തിരഞ്ഞെടുപ്പ്: നാലു സംസ്ഥാനങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കെ മുരളീധരന് തെലങ്കാനയുടെ ചുമതല

Jaihind Webdesk
Wednesday, August 2, 2023

 

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. കെ മുരളീധരൻ എംപിയാണ് തെലങ്കാനയുടെ ചുമതലയുള്ള സ്ക്രീനിംഗ് കമ്മിറ്റി ചെയർമാന്‍.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റിയെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എക്സ് ഒഫീഷ്യോ അംഗങ്ങളും ഉള്‍പ്പെടുന്ന വിശദമായ പട്ടിക എഐസിസി പ്രസിദ്ധീകരിച്ചു.