പോരാടാന്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും; യുപി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

Thursday, January 13, 2022

ലക്‌നൗ : ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 125 പേരാണ് പട്ടികയിലുള്ളത്. ഉന്നോവോ പെൺകുട്ടിയുടെ അമ്മയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പ്രഖ്യാപിച്ചത്.

40 ശതമാനം സ്ത്രീകള്‍ക്കും 40 ശതമാനം യുവാക്കൾക്കും ഇടം നല്‍കിയുള്ളതാണ് പട്ടിക. ചരിത്രപരമായ തീരുമാനത്തിലൂടെ യുപിയില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

യുപിയിലെ 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10 നാണ് വോട്ടെണ്ണൽ. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- 312, എസ്പി-47, ബിഎസ്പി-19 എന്നിങ്ങനെയായിരുന്നു സീറ്റ് നില.