സ. സരിന്‍ ഇനി 80 K സഖാവ് ; വിജ്ഞാനകേരളം ഉപദേശകനായി സ്‌പെഷ്യല്‍ കസേര

Jaihind News Bureau
Wednesday, May 7, 2025

പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി സര്‍ക്കാര്‍ നിയമിച്ചു.80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വഞ്ചിച്ചു കുറുമാറിയ സരിന്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു .ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മങ്കൂട്ടത്തിലിനോട് സരിന്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും പുതിയ പദവിയ്ക്കായി ചരടു വലികള്‍ തുടരുകയായിരുന്നു.

തുച്ഛമായ വേതനത്തില്‍ അമിത ജോലി ചെയ്യുന്ന ആശ മാര്‍ പേരിനെങ്കിലം കൂലിവര്‍ദ്ധനയ്ക്കു വേണ്ടി അതിജീവന പോരാട്ടം തുടരുമ്പോള്‍ അവരെ അവഹേളിക്കുന്ന സര്‍ക്കാരാണ് ഇഷ്ടക്കാര്‍ക്ക് ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് വാരിക്കോരി വേതനം നല്‍കി ഖജനാവ് മുടിപ്പിക്കുന്നത്. ഡല്‍ഹിയിലെ ഉപദേഷ്ടാവനെന്ന നിലയില്‍ കെ വി തോമസിനും , ലക്ഷക്കണക്കിന് രൂപാ ശമ്പളം വാങ്ങുന്ന പി എസ് സ്ി മെമ്പര്‍മാരുടെ വേതനം വലിയ അളവില്‍ കൂട്ടി നല്‍കിയും ഇഷ്ടക്കാര്‍ക്കു വാരിക്കോരി നല്‍കുന്ന പിണറായി സര്‍ക്കാരിന്റെ മറ്റൊരു അഴിമതിയാണ് സരിന്റെ നിയമനം. പാര്‍ട്ടി അനുഭാവി ആണെന്ന ഒറ്റക്കാരണത്താലാണ് വന്‍ തുക ശമ്പളം നല്‍കി ഒരു പുതിയ തസ്തിക സൃഷ്്്ടിച്ച് സരിനെ അവിടെ പ്രതിഷ്ഠിക്കുന്നത്.