സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ; നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. ആരാധനലയങ്ങളില്‍ പരമാവധി 40 പേര്‍ക്കാണ് പ്രവേശനം. അതേസമയം നാളെമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ.

സമ്പൂര്‍ണ ലോക്ഡൗണായ ഇന്ന് അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തിക്കും.  മുന്‍നിര കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കുള്ള അവശ്യസര്‍വീസുകള്‍ മാത്രമേ കെഎസ്ആര്‍ടിസി നടത്തൂ. സ്വകാര്യ ബസുകളില്ല. മദ്യവില്‍പനശാലകള്‍ തുറക്കില്ല. ഇനിയുള്ള ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരാനാണു തീരുമാനം.

കൊവിഡ് നിയന്ത്രണത്തിലാകാത്ത സാഹചര്യത്തില്‍ നാളെ മുതല്‍ സംസ്ഥാനത്തു രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണു സമയം. ഇനി മുതല്‍ ലോക്ഡൗണ്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ പ്രതിവാര രോഗനിരക്ക് ഏഴിനു മുകളിലുള്ള പ്രദേശങ്ങളിലാക്കാനും കൊവിഡ് അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി  അറിയിച്ചിരുന്നു. ഐപിആര്‍ 8നു മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ഇതുവരെ ലോക്ഡൗണ്‍. പുതിയ പ്രതിരോധ നടപടി ആവിഷ്‌കരിക്കാന്‍ ബുധനാഴ്ച വിദഗ്ധരെ പങ്കെടുപ്പിച്ച്  യോഗം ചേരും.

Comments (0)
Add Comment