വോട്ടുറപ്പിക്കാന്‍ പാരിതോഷികം: കെ.എന്‍. ബാലഗോപാലിനെതിരെ പരാതി

Jaihind Webdesk
Friday, April 12, 2019

കൊല്ലം: വോട്ട് ഉറപ്പിക്കുന്നതിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പാരിതോഷികം നല്‍കിയെന്ന് പരാതി. ഇതുസംബന്ധിച്ച് കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫ് പരാതി നല്‍കി. ബാലഗോപാലിന്റെ ചിത്രം ധരിച്ചവര്‍ വോട്ടര്‍മാര്‍ക്ക് പാരിതോഷികം വിതരണം ചെയ്‌തെന്നാണ് ആരോപണം. പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി. പാരിതോഷികം സമ്മാനിക്കുന്നതിന്റെ വിഡിയോ ഉള്‍പ്പെടുത്തിയാണ് പരാതി അയച്ചിരിക്കുന്നത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഫിലപ്പ് കെ തോമസാണ് പരാതി നല്‍കിയത്.