കുട്ടി കാറിനുള്ളില്‍ ; പൂട്ടി താക്കോല്‍ കൊണ്ടുപോയി പൊലീസ് ; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

Jaihind Webdesk
Thursday, September 2, 2021

തിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്ന് വയസുകാരിയോട് പൊലീസ് കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. അമിതവേഗതയുടെ പേരില്‍ ബാലരാമപുരത്ത് വച്ച് തടഞ്ഞ കാറില്‍ കുട്ടി ഉള്ളിലിരിക്കെ പൊലീസ് താക്കോലൂരി അടയ്ക്കുകയായിരുന്നു. ഡ്രംസ് ആർട്ടിസ്റ്റായ മണിവിള സ്വദേശി ഷിബുവിനും കുടുംബത്തിനുമാണ് ഹൈവേ പൊലീസിൽ നിന്നും ദുരനുഭവമുണ്ടായത്.

കുട്ടി വാവിട്ട് കരയുന്നതും അമ്മ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. പൊലീസ് അതിക്രമങ്ങൾ തുടർക്കഥയായതോടെയാണ് ദൃശ്യങ്ങൾ പുറത്തു വിടാൻ തീരുമാനിച്ചതെന്ന് കുടുംബം പറഞ്ഞു. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചു.