പരേതയുടെ പെന്‍ഷന്‍ തട്ടിയെടുത്ത് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റും ഭാര്യയും; ആരോപണവിധേയർ മന്ത്രി കെ.കെ.ശൈലജയുടെ അടുത്ത ബന്ധുക്കള്‍

Jaihind News Bureau
Friday, June 26, 2020

കണ്ണൂരിൽ സാമുഹ്യ ക്ഷേമ പെൻഷൻ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റും ഭാര്യയും ചേർന്ന് തട്ടിയെടുത്തതായി പരാതി. പായം പഞ്ചായത്തിലെ അളപ്ര വാർഡിൽ അന്തരിച്ച തോട്ടത്തിൽ കൗസുവിന്‍റെ പേരിലെ സാമൂഹ്യസുരക്ഷാ പെൻഷൻ തുക വ്യാജമായി അപഹരിച്ചതായാണ് മക്കളുടെ പരാതി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ അടുത്ത ബന്ധുക്കൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

അന്തരിച്ച തോട്ടത്തിൽ കൗസുവിന്‍റെ സമൂഹ്യപെൻഷനിലെ ഏപ്രിൽ മാസത്തിലെ പെൻഷൻ തുക സിപിഎം നേതാവും പായം പഞ്ചായത്ത് പ്രസിഡന്‍റ് എൻ. അശോകനും ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും റൂറൽ ബാങ്ക് കളക്ഷൻ ഏജന്‍റുമായ സ്വപ്നയും ചേർന്ന് തട്ടിയെടുത്തതായാണ് പരാതി. ഇവർ മന്ത്രി കെ.കെ.ശൈലജയുടെ അടുത്ത ബന്ധുക്കളാണ്.