
വര്‍ഗീയ പ്രചരണത്തില്‍ കണ്ണൂര്‍ കോര്പ്പറേഷന് ആദികടലായിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ക്കെതിരെ പരാതി. നിലവിലെ എല്‍ഡിഎഫിന്റെ കൗണ്‍സിലര്‍ അനിതയാണ് സമൂഹ്യമാധ്യമങ്ങള്‍ വഴി വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തിയത്. യുഡിഎഫിന്റെ സ്ഥാനാര്‍ഥി റിജില്‍ ചന്ദ്രന് മാക്കൂറ്റിക്കെതിരെ വര്‍ഗീയ പരാമര്‍ശത്തോടെ അനിത വാട്സ് ആപ്പില്‍ സ്റ്റാറ്റസിട്ടത് വിവാദത്തില്‍. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് യുഡിഎഫ് പരാതി നല്കി. ആദി കടലായില്‍ ബിജെപി -സിപിഎം ബാന്ധവമെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് കുറ്റപ്പെടുത്തി.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിജില്‍ ചന്ദ്രന് മാക്കുറ്റിക്കെതിരെയാണ് എല്‍ ഡി എഫ് കൗണ്‍സിലറുടെ വര്‍ഗീയ പ്രചരണം. എല്‍ഡിഎഫിന്റെ നിലവിലെ കൗണ്‍സിലര്‍ അനിതയാണ് സമൂഹ്യമാധ്യമങ്ങള്‍ വഴി വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തിയത്. മതങ്ങള്‍ തമ്മില്‍ തെറ്റിച്ച് മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയതിന് എതിരെ യുഡിഎഫ് ജില്ല കളക്ടര്‍ക്ക് പരാതി നല്കി.
യുഡിഎഫിന്റെ സ്ഥാനാര്‍ഥി റിജില്‍ ചന്ദ്രന് മാക്കൂറ്റിക്കെതിരെ വര്‍ഗീയ പരാമര്‍ശത്തോടെയാണ് അനിത വാട്സ് ആപ്പില്‍ സ്റ്റാറ്റസിട്ടത്. കണ്ണൂര്‍ കോര്പ്പറേഷന് ആദികടലായി ഡിവിഷനില്‍ എല്‍ഡിഎഫ് – ബിജെ പി ബാന്ധവമാണെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രചരിപ്പിക്കുന്ന ചിത്രം എല്‍ ഡി എഫ് കൗണ്‍സിലര്‍ ഷെയര്‍ ചെയ്താണെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.