സ്വപ്നയെ ചികിത്സിച്ച നഴ്സുമാരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നു

 

തൃശൂർ മെഡിക്കൽ കോളേജിൽ സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ച വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നു. സ്വപ്ന സുരേഷ് ഒരു നഴ്സിന്‍റെ ഫോണിൽ നിന്ന് ആരെയോ വിളിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് വിവരങ്ങൾ ആരാഞ്ഞിരുന്നു. നിലവിൽ സ്വപ്നക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. എന്നാൽ തുടർച്ചയായി നെഞ്ച് വേദനയുണ്ടെന്ന് പറയുന്നതിനാൽ നാളെ ആഞ്ചിയോഗ്രാം പരിശോധന നടത്തും. അതേസമയം വിയ്യൂർ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതിയായ കെ.ടി. റമീസിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.

Comments (0)
Add Comment